മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കൊല്ലം കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനും പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള പൂക്കോട് (വയനാട്) പൈനാവ് (ഇടുക്കി) അട്ടപ്പാടി (പാലക്കാട്) ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ സി.ബി.എസ്.ഇ സിലബസില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു.
2024-25 അധ്യയന വര്‍ഷം നാലാം ക്ലാസ്സില്‍ പഠിക്കുന്നവരും കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തവരുമായ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗക്കാരെ വാര്‍ഷിക വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷാ ഫോമുകള്‍ പുനലൂര്‍ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷകള്‍ www.stmrs.in എന്ന വെബ് പോര്‍ട്ടല്‍ മുഖേനയും അയക്കാവുന്നതാണ്. അയച്ച അപേക്ഷകളുടെ പ്രിന്റ് ഔട്ട് പുനലൂര്‍ ജില്ലാ ഓഫീസിലോ, കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍: 0475-2222353.
(പി.ആര്‍/എ.എല്‍.പി/270)
- Log in to post comments