Skip to main content

തദ്ദേശവാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഇന്ന്(29) പരാതിക്കാരെ നേരിൽ കേൾക്കും

 

 

ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഇന്ന് രാവിലെ ഒമ്പത് മുതൽ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഹിയറിംഗ് (നേർവിചാരണ) നടത്തും. കരട് വാർഡ് വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയപരിധിക്ക് മുൻപായി ആക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കൂ. 

കൂടാതെ മാസ് പെറ്റീഷനുകൾ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു.

രാവിലെ ഒമ്പതു മണിമുതൽ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, ചേർത്തല നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുക. ഇവിടെ 262 പരാതികളാണ് ഉള്ളത്.

11 മണി മുതൽ അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ ആലപ്പുഴ, ചെങ്ങന്നൂർ നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. പരാതികളുടെ എണ്ണം 235. ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, ഹരിപ്പാട്, മാവേലിക്കര, കായംകുളം നഗരസഭകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. ഇവിടെ നിന്നും 226 പരാതികളാണ് ലഭിച്ചിട്ടുള്ളത്.

(പി.ആര്‍/എ.എല്‍.പി/273)

date