Post Category
വിപണി പരിശോധന കാര്യക്ഷമമാക്കും: താലൂക്കുതല വിജിലൻസ് സമിതി
പൊതുവിപണി പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനും റേഷൻ വിതരണം പരാതിരഹിതമാക്കാനും അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിൽ ചേർന്ന താലൂക്കുതല വിജിലൻസ് സമിതി യോഗത്തിൽ തീരുമാനിച്ചു.
മാർച്ച് 31 ന് മുമ്പായി ഇ കെ വൈ സി മസ്റ്ററിംഗ് പൂർത്തിയാക്കുവാൻ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. കേരള കോൺഗ്രസ് (ജേക്കബ് വിഭാഗം) പ്രതിനിധി തോമസ് ചുള്ളിക്കൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടി, ഉപഭോക്തൃ സംരക്ഷണസമിതി, ഉദ്യോഗസ്ഥ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ ആർ സേതുലക്ഷ്മി വിവിധ വിഷയങ്ങൾക്ക് മറുപടി നൽകി.
(പി.ആര്‍/എ.എല്‍.പി/275)
date
- Log in to post comments