Skip to main content

കുടുംബശ്രീയിൽ അക്കൗണ്ടന്റ് 

 

 

കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.കോം, ടാലി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിംഗ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ തിരിച്ചറിയൽരേഖ എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യേണ്ടതാണ്. 

 

അവസാന തീയതി ഫെബ്രുവിരി 10 വൈകുന്നേരം 5 മണി. പ്രായപരിധി പരമാവധി 35 വയസ്. അസൽ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം അയക്കേണ്ടതില്ല. ഗ്രൂപ്പ് ചര്‍ച്ചയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം . ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണനയുള്ളതിനാല്‍ ഇത് സംബന്ധിക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം 

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ,കുയിലിമല, ഇടുക്കി 685603 , ഫോണ്‍ 04862 232223.

 

date