Skip to main content

പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

2024-25 അദ്ധ്യയന വര്‍ഷം എല്‍പി ക്ലാസുകളില്‍ പഠിക്കുന്ന 75% ഹാജര്‍ ഉള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള പ്രോത്സാഹന ധനസഹായം നല്‍കുന്നതിനായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്‍.പി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്, 2024 -2025 അദ്ധ്യയന വര്‍ഷം 2025 ജനുവരി 31 വരെ 75% ഹാജരുണ്ടെന്ന് തെളിയിക്കുന്ന സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, അക്കൗണ്ട് വിവരങ്ങള്‍ സഹിതം പരപ്പ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിലോ, ഭീമനടി, പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി 20നകം ലഭ്യമാക്കണമെന്ന് ട്രൈബല്‍ ഡവലപ്പ്മെന്റ്  ഓഫീസര്‍ അറിയിച്ചു.   ഫോണ്‍- 0467 2960111.

date