Skip to main content

രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 31 ന് രാവിലെ 10 മുതല്‍ നാല് വരെ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജോലി നേടാന്‍ ആവശ്യമായ ഇന്റര്‍വ്യൂ ട്രെയിനിംഗ്, ഇംഗ്ലീഷ് ക്ലാസുകള്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ് തുടങ്ങിയവ ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ആജീവനാന്തം സൗജന്യമായി എംപ്ലോയബിലിറ്റി സെന്റര്‍ വഴി ലഭ്യമാണ്. കൂടാതെ ഒരു ജോലി കരസ്ഥമാക്കാന്‍ എല്ലാ ആഴ്ച്ചയും സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂവും നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. പ്രായ പരിധി 18-35, യോഗ്യത എസ്.എസ്.എല്‍.സി മുതല്‍. ഫോണ്‍-  9207155700.
 

date