ലോക് അദാലത്തില്‍ പരാതി പരിഹാരത്തിന് അവസരം
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി സഹകരിച്ച് മാര്‍ച്ച് എട്ടിന് നാഷണല്‍ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി, എം.എ.സി.ടി, സബ് കോടതി, മുന്‍സിഫ് കോടതി എന്നിവിടങ്ങളില്‍ നിലവിലുള്ള കേസുകളും കോടതിയില്‍ എത്താത്ത തര്‍ക്കങ്ങളും പരാതികളും പരിഗണിക്കാന്‍ ഫെബ്രുവരി 17നകം ജില്ലാ നിയമ സേവന അതോറിറ്റിയെയും ബന്ധപ്പെട്ട താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളെയും സമീപിക്കാം.
ജില്ലാ നിയമ സേവന അതോറിറ്റിക്ക് കീഴിലെ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികളിലാണ് കേസുകള്‍ പരിഗണിക്കുക. പ്രാരംഭ ചര്‍ച്ചകള്‍ ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് ഏഴ് വരെ നടത്തും. വിവരങ്ങള്‍ക്ക് കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസുമായോ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായോ ബന്ധപ്പെടണം. ഫോണ്‍: ജില്ലാ നിയമ സേവന അതോറിറ്റി, കൊല്ലം -0474 2791399, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍: 04742960984 (കൊല്ലം), 8075670019 (കൊട്ടാരക്കര), 944655758 (കരുനാഗപ്പള്ളി), 8547735958 (പത്തനാപുരം), 9447303220 (കുന്നത്തൂര്‍).
- Log in to post comments