Post Category
കുടിശ്ശിക അദാലത്ത് ക്യാമ്പ്
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുടിശ്ശിക അദാലത്ത് ക്യാമ്പുകള്‍ നടത്തും. അദാലത്തില്‍ പലിശ പൂര്‍ണമായി ഇളവ് ചെയ്യും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുക്കുകയും കുടിശ്ശിക വരുത്തുകയും ചെയ്ത സ്ഥാപനങ്ങള്‍ അവസരം പ്രയോജനപ്പെടുത്തണമെന്നും അല്ലാത്ത പക്ഷം ഏപ്രില്‍ മുതല്‍ റവന്യൂ റിക്കവറി അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം ആനന്ദവല്ലീശ്വരത്തെ ജില്ലാ എക്സിക്യൂട്ടീവ് എം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474-2792248.
date
- Log in to post comments