സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റര്‍ പാല്‍ ഉല്‍പ്പാദന ശേഷിയുള്ള രണ്ട് മുതല്‍ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗര്‍ഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തില്‍ കൂടുതല്‍ ഗര്‍ഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താം.
65,000 രൂപ വരെ മതിപ്പ് വിലയുള്ള ഉരുവിന് ഒരു വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 1,356 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 774 രൂപയുമാണ് വിഹിതം. മൂന്ന് വര്‍ഷ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിന് 3,319 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 1,892 രൂപയുമാണ് വിഹിതം. ഉടമകള്‍ക്ക് അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷക്കും അര്‍ഹതയുണ്ടാകും. പരമാവധി അഞ്ച് ലക്ഷം രൂപയാണ് വ്യക്തിഗത അപകട പരിരക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് തദ്ദേശ സ്ഥാപനത്തിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണം.
- Log in to post comments