Post Category
കേരളോത്സവം: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് സംഘടിപ്പിച്ച സംസ്ഥാന കേരളോത്സവത്തിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡിന് ദേശാഭിമാനി കൊല്ലം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ പി.ആര്‍. ദീപ്തിയും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരത്തിന് മാധ്യമം കൊല്ലം ബ്യൂറോ
യിലെ ഫോട്ടാഗ്രാഫര്‍ അനസ് മുഹമ്മദും അര്‍ഹരായി. 5,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മയ്യനാട് വെണ്‍പാലക്കര ശാരദ വിലാസിനി ഗ്രാന്ഥശാലയില്‍ നടക്കുന്ന ജില്ലാതല മണിനാദം നാടന്‍പാട്ട് മത്സര ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ അവാര്‍ഡുകള്‍ സമ്മാനിക്കും.
date
- Log in to post comments