Skip to main content

ഗതാഗതനിയന്ത്രണം

 പത്തനാപുരത്തെ പള്ളിമുക്ക്  അലിമുക്ക് റോഡ് നവീകരണം നടക്കുന്നതിനാല്‍  കറവര്‍ വരെയുള്ള ഭാഗത്ത്  മാര്‍ച്ച് മൂന്ന് വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പത്തനാപുരത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കായംകുളം പുനലൂര്‍ റോഡില്‍ പത്തനാപുരം ജംഗ്ഷനില്‍ നിന്നും 500 മീറ്റര്‍ മുന്നില്‍ നെടുംപറമ്പ് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സെന്റ് മേരി സ്‌കൂള്‍ വഴി കുരിശുമൂട് ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് മാംങ്കോട് റോഡ് വഴി തിരിഞ്ഞ് 500 മീറ്റര്‍  കഴിഞ്ഞ് കനാല്‍ റോഡിലേക്ക് എത്തിച്ചേരാം. അവിടെ നിന്നും പുന്നല ജംഗ്ഷനിലേക്കും കരവൂരിലേക്കും പോകേണ്ടതാണ്.  വലിയ വാഹനങ്ങള്‍ ഈ വഴി ഒഴിവാക്കണമെന്ന്  കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date