Skip to main content
..

അപേക്ഷ സമാഹരണ ക്യാമ്പും ഇന്‍ഷുറന്‍സ് മേളയും സംഘടിപ്പിച്ചു

പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ് യോജന   പദ്ധതിയുടെ സേവനങ്ങളെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്ന  വാടി സെന്റ് ആന്റണീസ് കമ്മ്യൂണിറ്റി ഹാളില്‍   ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ അപേക്ഷ സമാഹരണ ക്യാമ്പും ഇന്‍ഷുറന്‍സ് മേളയും സംഘടിപ്പിച്ചു. മത്സ്യകര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍ എന്നിവരുടെ ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍, മത്സ്യ സംരംഭകര്‍ക്ക് ധനസഹായം, മത്സ്യക്കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, വിപണന സഹായം, തുടങ്ങി   പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ വിശദംശങ്ങള്‍ ക്യാമ്പില്‍ നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്റ്‌റ് ബോര്‍ഡ്, സി.എസ്.സി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത സഹായത്തോടെ അവതരിപ്പിച്ചു.   500 ഓളം ഗുണഭോക്താക്കള്‍ പങ്കെടുത്തു. എന്‍ കെ പ്രേമചന്ദ്രന്‍  എം.പി ക്യാമ്പ്  പരിപാടി ഉദ്ഘാടനം ചെയ്തു.   ജില്ലാ കളക്ടര്‍, എന്‍.ദേവിദാസ്  മുഖ്യാതിഥിയായി.   ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍,   എസ്.ആര്‍.രമേഷ് ശശിധരന്‍  സ്വാഗതം പറഞ്ഞു.   നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എം ഡിപിന്‍ കെ. എം,  പി.എം- എം.കെ.എസ്.എസ്.വൈ കേന്ദ്ര നോഡല്‍ ഓഫീസര്‍   ജിജോ ജോസഫ്, സി.എസ്.സി സംസ്ഥാന കോര്‍ഡിനേറ്റര്‍   ജിനോ ചാക്കോ, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ചീഫ് ബിസിനസ് മാനേജര്‍  രാജ് മോഹന്‍, അക്വാകള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി സ്റ്റേറ്റ് ബിസിനസ് ഹെഡ് ഡോ. പി ആര്‍ പ്രസീത, പഞ്ചാബ് നാഷണല്‍ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ അഗ്രിക്കള്‍ച്ചറല്‍ സെക്ടര്‍ ഹെഡ്   എഹില്‍ മാരന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഉച്ചയ്ക്ക് ശേഷം 1:30-യോടെ ക്യാമ്പ് അവസാനിച്ചു.
 
 

date