Skip to main content

കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നാളെ (മാര്‍ച്ച് 1) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

കൊട്ടാരക്കര പൊലീസ് സ്റ്റേഷനായി നിര്‍മിച്ച പുതിയ കെട്ടിടം നാളെ (മാര്‍ച്ച് 1) വൈകീട്ട് നാലിന് മുഖ്യമന്ത്രി ഓണ്‍ലൈനായി  ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്. അജിത ബീഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍, നഗരസഭ ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണ മേനോന്‍, ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു തുടങ്ങിയവര്‍ സംബന്ധിക്കും.
സംസ്ഥാന സര്‍ക്കാറിന്റെ തനത് ഫണ്ടില്‍നിന്ന് അനുവദിച്ച 2.5 കോടി ചെലവിട്ട് പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് 7600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ബഹുനില കെട്ടിടം പൂര്‍ത്തിയാക്കിയത്.
 

 

date