Skip to main content

നിരോധിത കീടനാശിനികളുടെ വിതരണം തടയാന്‍ നടപടി

 

ജില്ലയില്‍ നിരോധിത കീടനാശിനികളുടെ വിതരണവും വിപണനവും തടയുന്നതിന്  കര്‍ശനനടപടി സ്വീകരിക്കാന്‍  ജില്ലാതല മള്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ തീരുമാനിച്ചു. ജി.എസ്.ടി, എക്‌സൈസ്,  പോലീസ്, ആര്‍.ടി.ഒഎന്നീ വകുപ്പുകളുടെ പരിശോധനയില്‍ ഈ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സെന്‍ട്രല്‍ ഇന്‍സെക്റ്റിസൈഡ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനും തീരുമാനമായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറായുമാണ്  ജില്ലാതല മള്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ്  ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.
 

date