Post Category
ഉത്സവമേഖല
പേരൂര്‍ കരുനല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് അഞ്ചിന് ക്ഷേത്രവും പരിസരപ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉത്തരവിട്ടു. ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്നും ശബ്ദമലിനീകരണം ഉള്‍പ്പെടെ പൊതുജനാരോഗ്യ ബാധിക്കുന്ന വിഷയങ്ങളിലും ക്രമസമാധാനപാലനത്തിലും മദ്യനിരോധനം ഉറപ്പാക്കുന്നതിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്കി.
date
- Log in to post comments