Post Category
മാർഗ്ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഒന്നു മുതൽ ഏട്ടു വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു ലഭിച്ചു. കൊണ്ടിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖാന്തിരം പുനരാരംഭിക്കുന്നു. മാർഗ്ഗദീപം സ്കോളർഷിപ്പ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി മാർച്ച് ഒൻപത്. https://margadeepam.kerala.gov.in വെബ്സൈറ്റ് മുഖാന്തിരമാണ് അപേക്ഷിക്കേ ണ്ടത്. രാജ്യത്ത് 'ഒന്ന് മുതൽ ഏട്ടു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് 2022 സാമ്പത്തിക വർഷം മുതൽ നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് പുനരാരംഭിക്കാൻ തീരുമാനിച്ചത്..
date
- Log in to post comments