Post Category
വിമുക്തി മിഷനുമായി ഫുട്‌ബോള്‍ താരങ്ങളും
ജീവിതമാണ് ലഹരി എന്ന് ഓര്‍മിപ്പിച്ച് കൊല്ലം@75 പ്രദര്‍ശന വിപണന മേളയിലെ എക്‌സൈസ് സ്റ്റാള്‍. പോസ്റ്ററുകളും, ചിത്രങ്ങളും, ശില്പങ്ങളും, ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശങ്ങളും സന്ദര്‍ശകര്‍ക്ക് നല്‍കുന്നു. ലൈഫ് സൈസിലുള്ള ഫുട്‌ബോള്‍ താരങ്ങളുടെ 'സേ നോ റ്റു ഗ്രഗ്‌സ്' മുദ്രാവാക്യവുമായുള്ള സെല്‍ഫി പോയിന്റുകളായ കട്ടൗട്ടുകള്‍ പുതുതലമുറയുടെ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിപ്പിക്കാനും അവരെ ലഹരി വിമുക്ത ജീവിതശൈലിയില്‍ മുന്നോട്ടുപോകാനും സഹായകമാണ്
(പി.ആര്‍.കെ നമ്പര്‍ 638/2025)
date
- Log in to post comments