Post Category
കയര്‍ ഭൂവസ്ത്ര സാധ്യതകള്‍ പരിചയപ്പെടുത്തി കയര്‍ വികസന വകുപ്പ്
കയര്‍ ഉല്‍പ്പന്നങ്ങളുടെയും കയര്‍ ഭൂവസ്ത്രത്തിന്റെയും പ്രാധാന്യവും വ്യത്യസ്ത രീതിയിലുള്ള ഉപയോഗവും ജനങ്ങളിലേക്ക് എത്തിക്കുകയാണ് കയര്‍ വികസന വകുപ്പ്. കൊല്ലത്തെ കയര്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍, ഗുണങ്ങള്‍ എല്ലാം വിശദീകരിക്കുന്നു. കട്ടി കുറഞ്ഞ കയറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓട്ടോമാറ്റിക് യന്ത്രങ്ങളെക്കുറിച്ചും ഈ രീതിയില്‍ നിര്‍മ്മിക്കുന്ന കയറുകള്‍ കൊണ്ടുള്ള ഉപയോഗങ്ങളെക്കുറിച്ചും മനസ്സിലാക്കിത്തരുന്നു. ഇത്തരം രീതിയില്‍ നിര്‍മ്മിക്കുന്നു കയറുകളാണ് ഭൂവസ്ത്ര നിര്‍മ്മിതിക്ക് ഉപയോഗിക്കുന്നത്. കൃഷി, കയ്യാല, ജലാശയങ്ങള്‍, വരമ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഉപയോഗിക്കുന്ന വ്യത്യസ്ത കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗ രീതികള്‍, മാതൃകകള്‍ മനോഹരമായി അവതരിപ്പിക്കുന്നു.
date
- Log in to post comments