കൊല്ലം @ 75: വിസ്മയ കാഴ്ചകള്‍ ഒരുക്കി സ്റ്റാര്‍ട്ടപ്പ് മിഷന്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനവും ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊല്ലം @ 75 പ്രദര്‍ശന നഗരിയില്‍. എ. ഐ പവര്‍ ടൂളുകള്‍ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് തത്സമയ, സംവേദനാത്മക അനുഭവങ്ങള്‍ നല്‍കുന്ന തരത്തിലാണ് സ്റ്റാളുകള്‍ സജീകരിച്ചിരിക്കുന്നത്.
കേരളത്തിലുടനീളമുള്ള നവീനര്‍ക്കും, സംരംഭകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം, പിന്തുണ, നൂതന ഫാബ്രിക്കേഷന്‍ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുകയാണ് ഫാബ് ലാബ് കേരളയുടെ ദൗത്യം. ത്രീ ഡി പ്രിന്ററുകള്‍, ലേസര്‍ കട്ടറുകള്‍, സിഎന്‍സി മെഷീനുകള്‍, പിസിബി മില്ലിംഗ് മെഷീന്‍, മറ്റ് ഉപകരണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണ് സ്റ്റാളിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.
ആകാശനിരീക്ഷണത്തിലൂടെ തന്നെ വളപ്രയോഗം, രോഗബാധ എന്നിവ മനസിലാക്കാനും അതിന്റെ പരിഹാരം ഡ്രോണ്‍ വഴി തന്നെ നടത്താനുമുള്ള സാങ്കേതികവിദ്യയാണ് ഫ്യൂസലേജ്. അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസെലേജിനെ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം, നിരീക്ഷണം എന്നിവ സ്റ്റാളിനെ ഭാഗമായി വിശദീകരിക്കുന്നുണ്ട്.
എ. ആര്‍ / വി ആര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ സ്റ്റാള്‍ അത്യാധുനിക ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ നേരിട്ട് അനുഭവിച്ച് അറിയാന്‍ കഴിയുന്ന വിധത്തിലാണ് ഫ്യൂസെലേജ് സ്റ്റാളിന്റെ സജ്ജീകരണം.എക്‌സ്പീരിയന്‍സ് സെന്റര്‍ റോബോട്ടിക്സ്, ഓട്ടോമേഷന്‍, എഐ-അധിഷ്ഠിത സാങ്കേതികവിദ്യകള്‍ എന്നിവയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് റോബോട്ടിക്. സന്ദര്‍ശകര്‍ക്ക് നൂതന റോബോട്ടിക് സാങ്കേതികവിദ്യകള്‍ അനുഭവിക്കാം. ആരോഗ്യ സംരക്ഷണം, ഉല്‍പ്പാദനം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ റോബോട്ടിക്‌സിനെക്കുറിച്ചുള്ള അവബോധവും വിശദീകരിക്കുന്നു.
ഡ്രോണ്‍ സാങ്കേതികവിദ്യയിലെ അത്യാധുനിക മുന്നേറ്റങ്ങള്‍ ഡ്രോണ്‍ എക്‌സ്പീരിയന്‍സ് സെന്ററില്‍ പ്രദര്‍ശിപ്പിക്കുന്നു. ഡ്രോണ്‍ ടെക്‌നോളജി ഉപയോഗിച്ച് ഹാന്‍ഡ്-ഓണ്‍ അനുഭവം നല്‍കുന്നു. കൃഷി, നിരീക്ഷണം, ലോജിസ്റ്റിക്സ്, ദുരന്തനിവാരണം എന്നിവയില്‍ ഡ്രോണുകളുടെ പ്രയോഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡ്രോണ്‍ നിയന്ത്രണങ്ങള്‍, സുരക്ഷാ നടപടികള്‍, ഉയര്‍ന്നുവരുന്ന വ്യവസായ പ്രവണതകള്‍ എന്നിവയെ കുറിച്ചുള്ള ബോധവല്‍ക്കരണവും സന്ദര്‍ശകര്‍ക്ക് നല്‍കുന്നു. 'ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ' എന്ന പുസ്തകത്തിന്റെ ഇതിവൃത്തത്തെ ആസ്പദമാക്കി ഒരുക്കിയ മിനിയേച്ചര്‍ രൂപം സ്റ്റാളിന്റെ മറ്റൊരു ആകര്‍ഷണമാണ്.
- Log in to post comments