Post Category
എന്‍ട്രി പദ്ധതി: അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന എന്‍ട്രി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും ഡാറ്റാ എന്‍ട്രി പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവരും ഗ്രാമപഞ്ചായത്ത് പരിധില്‍ താമസിക്കുന്നവരുമായ വനിതകള്‍ക്ക് അപ്രന്റിസ്ഷിപ്പ് നല്‍കുന്നതാണ് എന്‍ട്രി പദ്ധതി. വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ജാതി, വരുമാനം യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 11 വൈകീട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്തില്‍/ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, എല്‍.എസ്.ജി.ഡി (അനക്സ്-3), സിവില്‍ സ്റ്റേഷനില്‍ സമര്‍പ്പിക്കണം. നഗരസഭാ പരിധിയിലുള്ളവരെയും മുന്‍വര്‍ഷം ആനുകൂല്യം ലഭ്യമായവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല.
date
- Log in to post comments