Skip to main content

ഡാമുകളുടെ സുരക്ഷ

ജില്ലയിലെ ഡാമുകൾ, റഗുലേറ്ററുകൾ എന്നിവയുടെ ഷട്ടറുകൾ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും  പ്രധാന റെഗുലേറ്ററുകളുടെ സ്പിൽവേകളിലെ തടസ്സങ്ങൾ നീക്കാൻ ഉടനടി നടപടി സ്വീകരിക്കുന്നതിനും കളക്ടർ നിർദേശം നൽകി. ഡാമുകൾ കൃത്യമായ റൂൾ കർവ് പാലിക്കണം. അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ 36 മണിക്കൂർ മുമ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയേയും  ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും അറിയിക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിക്കു ശേഷമേ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നു വിടാവൂ. രാത്രികാലങ്ങളിൽ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവയിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം - കളക്ടർ  പറഞ്ഞു.

അടിയന്തര സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ ഉദ്യോഗസ്ഥർക്ക് നേരിട്ട് വിവരം കൈമാറുന്നതിനുവേണ്ടി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും ഫോൺ നമ്പറുകൾ അണക്കെട്ടുകളുടെ സമീപ പ്രദേശങ്ങളിൽ പ്രദർശിപ്പിക്കാനും കളക്ടർ ആവശ്യപ്പെട്ടു.

date