Skip to main content

റോഡുകളുടെ സുരക്ഷ

ദേശീയ പാതകൾ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഡ്രെയ്നേജുകളുടെ ശുചീകരണം അടിയന്തരമായി നടത്താനും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും കളക്ടർ ആവശ്യപ്പെട്ടു. കലുങ്കുകൾ, പാലങ്ങൾ, എന്നിവയ്ക്ക് സമീപം കൂട്ടിയിട്ടിയിരിക്കുന്ന മണ്ണ്, മറ്റ് നിർമ്മാണ സാമഗ്രികൾ എന്നിവ ജലനിർഗമനത്തിന് തടസ്സം സൃഷ്ടിക്കുമെന്നതിനാൽ അത് മുൻഗണനാടിസ്ഥാനത്തിൽ നീക്കം ചെയ്യാനും കളക്ടർ നിർദ്ദേശം നൽകി.

പാതയോരങ്ങളിലും, സ്വകാര്യ ഭൂമിയിലും, സ്കൂളുകൾ, കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ സമീപപ്രദേശങ്ങളിലും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ ഉടനടി മുറിച്ചു മാറ്റുന്നതിനും കളക്ടർ നിർദ്ദേശം നൽകി.

യോഗത്തിൽ സബ് കളക്ടർ അഖിൽ വി മേനോൻ, ഡെപ്യൂട്ടി കളക്ടർ (ഡി.എം) സി. എസ് സ്മിത റാണി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date