Post Category
അറിയിപ്പ്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഭിന്നശേഷി സംവരണം പാലിച്ചതിന്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമനാംഗീകാരം ലഭിക്കുകയും പെന്‍ നമ്പര്‍ അനുവദിച്ച് നല്‍കുകയും ചെയ്തിട്ടുള്ള അധ്യാപകര്‍ക്ക് 2025 ജനുവരി 13 ന് ജി.ഐ.എസ് പദ്ധതിയിലും 2025 മാര്‍ച്ച് 11ന് എസ്.എല്‍.ഐ, ജീവന്‍രക്ഷാ (ജി.പി.എ.ഐ.എസ്.) പദ്ധതികളിലും അംഗത്വം നല്‍കുന്നതിന് ധനകാര്യവകുപ്പ് അനുമതി നല്‍കി. ജീവന്‍രക്ഷാ (ജി.പി.എ.ഐ.എസ്.) പദ്ധതിയില്‍ അംഗത്വം സ്വീകരിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ ഈ കാലാവധിക്കുള്ളില്‍ അവരുടെ പ്രീമിയം തുക ഇന്‍ഷ്വറന്‍സ് ആന്‍ഡ് പെന്‍ഷന്‍ ഫണ്ടിന് കീഴില്‍ 8011-00-105-89 'ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി' എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ നേരിട്ട് ഒടുക്കേണ്ടതാണെന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments