Skip to main content

വാദ്യോപകരണങ്ങള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് നടപ്പാക്കുന്ന 'പട്ടികജാതി യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍' പദ്ധതിയിലേക്ക് ഗ്രാമസഭ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവും പരിചയവും പ്രാവീണ്യവുമുള്ള അഞ്ച് അംഗങ്ങളെങ്കിലുമുള്ള സംഘങ്ങള്‍ക്ക് അപേക്ഷിക്കാം.  തിരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകള്‍ അഞ്ചു ശതമാനം തുക ഗുണഭോക്തൃവിഹിതമായി അടക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21.  ഫോണ്‍: 0477-2252548.
(പിആർ/എഎൽപി/806)

date