Skip to main content

രാമങ്കരിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

രാമങ്കരി ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള കട്ടിലുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ രാജുമോൻ നിർവഹിച്ചു. 80 കട്ടിലുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്തത്. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഷീന റെജപ്പൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മോൾജി രാജേഷ്, ഐസിഡിഎസ് സൂപ്പർവൈസർ എം യു അജീഷ, മറ്റ് ഭരണസമിതി അംഗങ്ങൾ, ഗുണഭോക്താക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/809)

date