Post Category
'വിജ്ഞാന കേരളം' ജോബ് ഫെയർ സംഘടിപ്പിച്ചു
സംസ്ഥാന സർക്കാർ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ സംഘടിപ്പിച്ചു. പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ് റമീഷ ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് പഞ്ചായത്ത് മെമ്പർ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസാപ് കേരള അസ്സോസിയേറ്റ് ഡയറക്ടർ കെ.വി രാകേഷ് സ്വാഗതവും അസാപ് കേരള സി.എസ്.പി പാണ്ടിക്കാട് എക്സിക്യൂട്ടീവ് ടി.ടി അഷിത നന്ദിയും പറഞ്ഞു
പ്രമുഖ കമ്പനികളായ പി.കെ.എം ഹോസ്പിറ്റൽ, മുത്തൂറ്റ് മൈക്രോ ഫിനാൻസ്, എച്ച്.ഡി.എഫ്.സി ലൈഫ്, ട്രിനിറ്റി സ്‌കിൽ വർക്ക് പ്രൈവറ്റ് ലിമിറ്റഡ്, ടോട്ടൽ ഇൻഷുറൻസ് സൊല്യൂഷൻ തുടങ്ങിയ കമ്പനികൾ പങ്കെടുത്ത ജോബ് ഡ്രൈവിൽ നൂറോളം തൊഴിൽ അവസരങ്ങൾ ലഭ്യമായി.
date
- Log in to post comments