Skip to main content

ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു

പോര്‍ക്കുളം ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന്‍ ചടങ്ങിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. 2 ലക്ഷം രൂപയ്ക്കുള്ള വാക്കിങ് സ്റ്റിക്ക്, സ്റ്റാറ്റിക് സൈക്കില്‍, സ്‌ക്രച്ചസ്സ്, മെമ്മറ്റി കിറ്റ്, വിവിധതരം ഷൂസുകള്‍, ആധുനികരീതിയിലുള്ള വീല്‍ചെയറുകള്‍, തെറാപ്പി മേറ്റുകള്‍, തെറാപ്പി ബോളുകള്‍, കാല്‍മുട്ട് കവചം (ക്‌നീ ക്യാപ്പ്), ട്രാം ബോര്‍ഡ് തുടങ്ങി 15 പേര്‍ക്കുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

വൈസ് പ്രസിഡന്റ് ജിഷ ശശി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.സി കുഞ്ഞന്‍, മെമ്പര്‍മാരായ രജനി പ്രേമന്‍, വിജിത പ്രജി, കെ.എ ജ്യോതിഷ്, നിമിഷ വിഗീഷ്, ബിജു കോലാടി, സുധന്യ സുനില്‍കുമാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അനിത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിസ് നന്ദിയും പറഞ്ഞു.

date