പ്രത്യേക എൻറോള്‍മെന്റ് ക്യാമ്പ്
അന്താരാഷ്ട്ര ട്രാന്‍സ്‌ജെന്‍ഡര്‍ ദിനത്തോടനുബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍, ബൂത്ത് മാറ്റം എന്നിവയ്ക്കായി പ്രത്യേക എൻറോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29ന് രാവിലെ 10.30 മുതല്‍ വര്‍ക്കല, ചിറയിന്‍കീഴ്, കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസുകളിലും പൂജപ്പുര സാമൂഹ്യ നീതി വകിപ്പിന്റെ ജില്ലാ ഓഫീസിലും സേവനം ലഭ്യമാകും.
പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് തുടങ്ങിയവ ഹാജരാക്കണം.
തിരുത്തലുകള്‍ വരുത്തേണ്ടവര്‍ ആധാര്‍, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ശരിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റു രേഖകള്‍ എന്നിവ ഹാജരാക്കണം. ബൂത്തുമാറ്റത്തിനായി നിലവിലെ അഡ്രസ് വിവരമുള്ള രേഖകള്‍ ഹാജരാക്കണം.
- Log in to post comments