ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന് യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടമായി ബ്ലോക്കുതല ക്വിസ് മത്സരം ഏപ്രില്‍ 25 ന് നടത്തും. താല്‍പ്പര്യമുള്ള 7, 8, 9 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ https://forms.gle/aD9q9TtN3jReXJnG8 എന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ഏപ്രില്‍ 22-ന് രാവിലെ 11 മണി വരെ മാത്രം.
ബ്ലോക്ക്തല മത്സരത്തില്‍ വിജയികളാകുന്ന നാലു പേര്‍ക്ക് ഏപ്രില്‍ 29-ന് നടക്കുന്ന ജില്ലാ മത്സരത്തില്‍ പങ്കെടുക്കാവുന്നതും ജില്ലാതലത്തില്‍ വിജയികളാകുന്ന 4 പേര്‍ക്ക് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനവുമായി ബന്ധപ്പെട്ട് മെയ് 16, 17, 18 തീയതികളില്‍ അടിമാലിയിലും മൂന്നാറിലുമായി നടക്കുന്ന ക്യാമ്പിലും പങ്കെടുക്കാന്‍ കഴിയുന്നതാണ്.
- Log in to post comments