Skip to main content

താല്‍ക്കാലിക അധ്യാപക ഒഴിവ്

കടവത്തൂര്‍ എന്‍ഐഎ കോളേജില്‍ അറബിക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി വിഭാഗത്തില്‍ മെയ് എട്ടിന് ഉച്ചയ്ക്ക് 11 നും യു.ജി.സി വിഭാഗത്തില്‍ അതേ ദിവസം ഉച്ചയ്ക്ക് 12 നും കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 9497646864, 0490-2390381, 0490-2930381

date