Skip to main content

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

1995 ജനുവരി ഒന്ന്  മുതല്‍ 2024 ഡിസംബര്‍ 31 വരെ പുതുക്കാന്‍ കഴിയാത്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെ പുതുക്കാം. വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ടാണ് രജിസ്ട്രേഷന്‍ പുതുക്കാനാവുക. രജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട  മാസം 10/94 മുതല്‍ 09/2024 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്  ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായോ നേരിട്ടോ പുതുക്കാമെന്ന് ആലത്തൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  
ഫോണ്‍ : 04922 222309

date