Skip to main content

അപേക്ഷ ക്ഷണിച്ചു

ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ ജില്ലാ നോഡല്‍ ഓഫീസിലേക്ക് ക്ഷീരജാലകം പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ജില്ലാ പരിധിയിലുള്ള ക്ഷിര സംഘങ്ങള്‍, ക്ഷീര വികസന ഓഫീസ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് താത്പര്യമുള്ള ജില്ലാ നിവാസികളായ ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷക്കേണ്ടത്. ഹയര്‍ സെക്കണ്ടറി / ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം, സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യാനും അറിഞ്ഞിരികണം. 18 മുതല്‍ 40 വയസ്സാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 08 ന് വൈകീട്ട് അഞ്ചിന് മുന്‍പായി നേരിട്ടോ, തപാല്‍ മുഖേനയോ ജില്ലാ നോഡല്‍ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505157

date