അരങ്ങ് 2025 ക്ലസ്റ്റര്‍തല കലോത്സവം സംഘടിപ്പിച്ചു
കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി അംഗങ്ങളുടെയും സര്‍ഗാത്മക കലോത്സവമായ അരങ്ങ് 2025 ഇടുക്കി ക്ലസ്റ്റര്‍തല കലോത്സവം നടന്നു. തങ്കമണി സെന്റ്. തോമസ് പാരിഷ് ഹാളില്‍ നടന്ന പരിപാടി കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ അഞ്ച് മേഖലകളില്‍ ക്ലസ്റ്റര്‍തല കലോത്സവം നടക്കും. കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജില്ലാതല കലോത്സവത്തില്‍ പങ്കെടുക്കാം.
ജില്ലാ കുടുംബശ്രീ മിഷന് അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ജി. ഷിബു, കാമാക്ഷി സിഡിഎസ് ചെയര്‍പേര്‍സണ്‍ ലിസി മാത്യു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ: ക്ലസ്റ്റര്‍തല കലോത്സവത്തിന്റെ ഉദ്ഘാടനം കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് നിര്‍വഹിക്കുന്നു.
- Log in to post comments