Skip to main content

ലഹരി വിരുദ്ധ ക്യാമ്പുകൾക്കായി വളണ്ടിയർമാർക്ക് പരിശീലനം ക്ലാസ് സംഘടിപ്പിച്ചു

കയ്പമംഗലം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും ഒരുക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വൊളണ്ടിയർമാർക്കും, സന്നദ്ധ പ്രവർത്തകർക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന പരിശീലന ക്ലാസ് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ അധ്യക്ഷത വഹിച്ചു.

ലഹരി വിരുദ്ധ സമിതി ജനറൽ കൺവീനർ ടി.എസ് സജീവൻ വാർഡ് തല ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനാവശ്യമായ വിവരങ്ങൾ അവതരിപ്പിച്ചു.

 എടവലിങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ,  അസ്മാബി കോളേജ് പ്രിൻസിപ്പാൾ ഡോ.റീന മുഹമ്മദ്, എം.ഇ.എസ് ബോർഡ് മെമ്പർ പി.എം ഷൈൻ, പി.ആർ ശ്രീധരൻ മാസ്റ്റർ, കെ.എം അബ്ദുൽ ജമാൽ, ഡോ.പ്രൊഫ. കെ.പി സുമേതൻ, നസീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

date