Post Category
ലേലം
വടക്കാഞ്ചേരി കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ പരിധിയിൽ പുതുതായി നിർമിക്കാനിരിക്കുന്ന കുറുക്കൻപാറയിലുള്ള കുന്നംകുളം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിന്റെ നിർമാണ സ്ഥലത്തുള്ള നാല് വൃക്ഷങ്ങൾ (മാവ് - ഒന്ന്, പ്ലാവ് - ഒന്ന്, ആഞ്ഞിലി -രണ്ട്) ലേലം ചെയ്യുന്നു. ഏപ്രിൽ 30 ന് രാവിലെ 11ന് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് പരിസരത്ത് ആണ് നടത്തുക.
ക്വട്ടേഷനുകൾ ഏപ്രിൽ 29 വൈകിട്ട് മൂന്ന് വരെ അസിസ്റ്റന്റ് എഞ്ചിനിയർ കെട്ടിട ഉപവിഭാഗം കുന്നംകുളം ഓഫീസിൽ സ്വീകരിക്കും. ഫോൺ: 04885 222229, 9497313699.
date
- Log in to post comments