Skip to main content

അതിവര്‍ഷാനുകൂല്യം രണ്ടാംഗഡു വിതരണം ചെയ്തു

 കേരള കര്‍ഷകതൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ നിന്നും  അതിവര്‍ഷാനുകൂല്യം രണ്ടാംഗഡു വിതരണം ചെയ്യുന്നതിന്റെ ജില്ലാതല  ഉദ്ഘാടനം ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ നിര്‍വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍ കെ.ശശാങ്കന്‍ അദ്ധ്യക്ഷനായി.  ചടങ്ങില്‍ 10 പേര്‍ക്ക് തുക വിതരണം ചെയ്തു  ഈ മാസം അവസാനം   മുതല്‍   2497 പേര്‍ക്ക് അവരവരുടെ  ബാങ്ക് അക്കൗണ്ടില്‍ ആനുകൂല്യം അയക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജി.സുരേഷ്‌കുമാര്‍,   ചീഫ്  എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എസ്.മുഹമ്മദ് സിയാദ്,  തൊഴിലാളി യൂണിയന്‍ പ്രതിനിധകളായ  ഡി. വിശ്വസേനന്‍, ഹരി അഞ്ചല്‍, കല്ലിടുക്കില്‍ ബഷീര്‍, വയല ശശിധരന്‍ പിളള,   ജി.ചന്ദ്രശേഖരന്‍, ബിജു ലക്ഷ്മീകാന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

 

date