Post Category
അവഞ്ചേഴ്സ് (AVENGERS) കേരള പോലീസ് കമാൻഡോ ടീം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി
കളമശ്ശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ AVENGERS കേരള പോലീസ് കമാൻഡോ ടീം മെഡിക്കൽ കോളേജ് ക്യാമ്പസും ആശുപത്രിയും സന്ദർശിക്കുകയും സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും നിർദ്ദേശാനുസരണം അടിയന്തര സാഹചര്യങ്ങൾ എങ്ങനെ നേരിടണം എന്നതിനെപ്പറ്റി സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ അവലോകനo നടത്തിയെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
date
- Log in to post comments