എടക്കുന്ന് മൂന്നാം പറമ്പ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു
കറുകുറ്റി ഗ്രാമപഞ്ചായത്ത് ഒൻപത്, പത്ത് വാർഡുകളിലൂടെ പോകുന്ന റോഡിന്റെ നിർമ്മാണ ഉദ്ഘാടനം റോജി എം ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിന് പഞ്ചായത്ത് പ്രസിഡണ്ട് ലതികാ ശശികുമാർ അധ്യക്ഷയായി.
തദ്ദേശീയ റോഡ് വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്.ഏറെ വർഷക്കാലമായി സഞ്ചാര്യ യോഗ്യമല്ലാതിരുന്ന റോഡിൽ, അഞ്ചു മീറ്റർ വീതിയിലാണ് വികസനം നടത്തുന്നത്. വീതി ഇല്ലാത്ത സ്ഥലങ്ങളിൽ പ്രദേശവാസികളിൽ നിന്നും സ്ഥലം ഏറ്റെടുത്തുകൊണ്ടാണ് റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നത്.
ഏഴാറ്റുമുഖം, ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം, അതിരപ്പിള്ളി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നിരവധി വാഹനങ്ങൾ പോകുന്ന വഴിയാണിത്.
ചടങ്ങിൽ കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈജോ പറമ്പി, ജില്ലാ പഞ്ചായത്തംഗം ഷൈനി ജോർജ്, പഞ്ചായത്ത് സ്ഥിര സമിതി അംഗങ്ങളായ കെ പി അയ്യപ്പൻ, മേരി പൈലി, മേരി ആന്റണി, പഞ്ചായത്ത് അംഗങ്ങളായ ജിജോ പോൾ, മിനി ഡേവിസ് മുൻ പഞ്ചായത്ത് അംഗങ്ങളായ ടെസ്സി പോൾ,സി പി സെബാസ്റ്റ്യൻ, ആലുവ സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ കെ പി പോളി, , ജോജോ മാവേലി, റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണവാളൻ, ജോജോ മാവേലി, കെ പി ബാബു, ആന്റണി പുത്തേൻ, കെ പി അശോകൻ, വർഗീസ് സി പി, ജോർജ്ജ് ഇടശ്ശേരി എന്നിവർ പങ്കെടുത്തു .
- Log in to post comments