Skip to main content

ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം കൂടിക്കാഴ്ച്ച 28 ന്

 

 

മലമ്പുഴ ഗവണ്‍മെന്റ് ഐടി ഐ യില്‍ ഇലക്ട്രോണിക്‌സ്,  ടര്‍ണര്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും.  ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചില്‍ 3 വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ് ചയില്‍ പങ്കെടുക്കാം.

ടര്‍ണര്‍ ട്രേഡില്‍ എന്‍.ടി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള മറ്റ് പിന്നാക്ക (ഒബിസി)വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2815161

date