Skip to main content

ആര്‍ക്കും പാടാം, പാട്ടിന്റെ പാലാഴി തീര്‍ക്കാം എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ പാട്ടുപാടാന്‍ കഴിവുള്ളവര്‍ക്ക് സിംഗിങ് പോയിന്റ് ഒരുക്കും

 

ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ നടത്തുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ആര്‍ക്കും പാടാനുളള ' സിംഗിംഗ് പോയ്ന്റ്' ശ്രദ്ധേയമാകും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പാടാന്‍ കഴിയുന്നവര്‍ക്ക് വേദിയൊരുക്കുന്നത്. സ്റ്റേഡിയം ബസ്റ്റാന്റിന് എതിര്‍വശത്തുള്ള മൈതാനത്താണ് മേള നടക്കുക. സിംഗിങ് പോയിന്റില്‍ സൗണ്ട് ബോക്സ്, സ്റ്റേജ് മോണിറ്റര്‍, മൈക്ക്, മിക്സ്ചര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിക്കും. യുവാക്കളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ടാണ് സിംഗിങ് പോയിന്റ് സ്ഥാപിക്കുന്നത്. ഇതിലൂടെ പ്രൊഫഷണല്‍ ഗായകര്‍ മുതല്‍ തുടക്കക്കാര്‍ക്ക വരെ  പ്രായഭേദമന്യേ ആര്‍ക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരമൊരുങ്ങും.മേള നടക്കുന്ന എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി സിംഗിങ് പോയിന്റ് സൗകര്യമുണ്ടാവും. വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യല്‍ സ്റ്റാളുകളുമുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യം.

 

 

date