Skip to main content

പോഷൺ അഭിയാൻ ദമ്പതി സംഗമം സംഘടിപ്പിച്ചു

ചിറക്കൽ ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ പോഷൺ അഭിയാൻ 2.0 ദമ്പതി സംഗമം സംഘടിപ്പിച്ചു. ചിറക്കൽ ഫോക് ലോർ അക്കാദമിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബ ജീവിതത്തെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് ദമ്പതി സംഗമം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ശശീന്ദ്രൻ അധ്യക്ഷനായി. 'ഗർഭകാല സംരക്ഷണവും ദാമ്പത്യ ജീവിതവും' എന്ന വിഷയത്തിൽ ഡോ. മനോജ് കുമാർ ക്ലാസെടുത്തു. ചിറക്കൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലൂടെ കൗമാരക്കാരായ പെൺകുട്ടികൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരമായ ഡ്രൈ ഫ്രൂട്ട്‌സ് നൽകുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ശശീന്ദ്രൻ അറിയിച്ചു. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പോഷൺ അഭിയാൻ. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.കെ മോളി, പി വത്സല, സാജിത, വാർഡ് മെമ്പർമാരായ കസ്തൂരിലത, സിന്ധു, എ.കെ വിനോദിനി തുടങ്ങിയവർ സംസാരിച്ചു.

date