Post Category
രജിസ്ട്രേഷന്‍ ക്യാമ്പ് 28 ന്
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്റ് ബ്യൂറോയില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകള്‍ ലഭ്യമാക്കുന്ന വണ്‍ ടൈം രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, പാസ്പോര്‍ട് സൈസ് ഫോട്ടോ, 250 രൂപ എന്നിവ സഹിതം പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്റ് ബ്യൂറോയില്‍ ഏപ്രില്‍ 28 തിങ്കളാഴ്ച രാവിലെ 10 ന് എത്തണം. ഫോണ്‍: 0497 - 2707610, 6282942066
date
- Log in to post comments