Skip to main content

അപേക്ഷ ക്ഷണിച്ചു

സി ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്ക് മെയ് 20 വരെ അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒബിസി, എസ്ഇബിസി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. സി ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടക്കുക. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി ആപ്റ്റ് സബ് സെന്റര്‍, ബൈരായിക്കുളം എല്‍പി സ്‌ക്കൂള്‍ കോമ്പൗണ്ട്, റാം മോഹന്‍ റോഡ്, കോഴിക്കോട് - 673004 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ : 0495 2723666, 0495 2356591, 9496882366 ഇ മെയില്‍- kozhikode@captkerala.com

date