Skip to main content

സോഷ്യോളജി പ്രൊഫസർമാർക്ക് അപേക്ഷിക്കാം

 ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി സാമൂഹിക പ്രത്യാഘാത പഠനത്തിന്മേലുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള വിദഗ്ദസമിതിയിലെ റിഹാബിലിറ്റേഷൻ എക്സ്പേർട്ട്സ് ആയി നിയമിക്കുന്നതിന് സോഷ്യോളജി പ്രൊഫസർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.
യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മെയ് ഒൻപതിന് മുൻപായി കൊല്ലം ഡെപ്യൂട്ടി കളക്ടർ (എൽ.എ.)  മുമ്പാകെ സമർപ്പിക്കണം.

date