Skip to main content

നവീകരിച്ച മുണ്ടോത്ത് - തെരുവത്ത്കടവ് റോഡ് ഇന്ന് (28) മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ നവീകരിച്ച മുണ്ടോത്ത് - തെരുവത്ത്കടവ് റോഡ് ഇന്ന് (ഏപ്രിൽ 28) വൈകുന്നേരം മൂന്ന് മണിക്ക് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 3.24 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ ബി എം ആന്റ് ബി സി നിലവാരത്തിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്. മുണ്ടോത്ത് ടൗണിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിക്കും.
 

date