Skip to main content

ആഡംബര ക്രൂയിസ് യാത്ര

കെ എസ് ആർ ടി സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ വയനാട്, കോഴിക്കോട് ജില്ലകളുടെ നേതൃത്വത്തിൽ ആഡംബര ക്രൂയിസ് ടൂർ പാക്കേജ് സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് സെമി സ്ലീപ്പർ എയർ സസ്പെൻഷൻ ബസിലാണ് യാത്ര. വൈകുന്നേരം മൂന്ന് മണിക്ക് ആഡംബര ക്രൂയ്‌സിൽ ബോർഡ്‌ ചെയ്യും. അഞ്ച് മണിക്കൂർ യാത്രയിൽ ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ, മറ്റ് പരിപാടികൾ എന്നിവയടങ്ങുന്നതാണ് പാക്കേജ്.

date