Post Category
കുടിവെള്ള വിതരണം തടസ്സപ്പെടും
കേരള വാട്ടർ അതോറിറ്റി അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ 29, 30, മെയ് ഒന്ന് (ചൊവ്വ, ബുധൻ, വ്യാഴം) എന്നീ ദിവസങ്ങളിൽ പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട് എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടും. ഉപഭോതാക്കൾ ക്രമീകരണവുമായി സഹകരിക്കണമെന്നും, മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റി പെരളശ്ശേരി വാട്ടർ സപ്ലൈ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments