Skip to main content
 മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്രായിൽ എഗ്ഗർ നഴ്‌സറിയിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്ന നാടൻ കോഴിമുട്ടകളും കോഴികളും

നാടൻ കോഴികളും  മുട്ടകളും വൻ വിലക്കുറവിൽ;  വാങ്ങാം എന്റെ കേരളം പ്രദർശനമേളയിൽ നിന്ന്

 എന്റെ കേരളം പ്രദർശന വിപണന മേളയിലെ മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിനു  കീഴിൽ പ്രവർത്തിക്കുന്ന സ്രായിൽ എഗ്ഗർ നഴ്‌സറി സ്റ്റാളിൽ തിരക്കേറുന്നു. കോഴിക്കുഞ്ഞുങ്ങളും നാടൻ മുട്ടയും വാങ്ങാൻ ഒട്ടേറെപ്പേരാണ് ഇവിടെ എത്തുന്നത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട സങ്കരയിനം കോഴികളാണ് വിൽപനയ്ക്കുള്ളത്. പൊതുജനങ്ങൾക്കും നഴ്സറികളിലേയ്ക്കും കുറഞ്ഞ നിരക്കിലാണ്  കോഴികൾ  നൽകുന്നത്. 45 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിലാണ് നഴ്‌സറിയിൽ നിന്ന് വിൽക്കുന്നത്.
ഒരു വർഷം 240 മുതൽ 260 വരെ മുട്ടകൾ ഗ്രാമശ്രീ കോഴികളിൽനിന്ന് ലഭിക്കും. പുല്ലും കോഴിത്തീറ്റയുമാണ് ഇവയ്ക്ക് പ്രധാനമായും നൽകുന്നത്.  മുട്ട ഉത്പാദന വർധനവിനാണ് പുല്ല് നൽകുന്നത്.  25 സെന്റ് സ്ഥലമെങ്കിലും കുറഞ്ഞത് ഉള്ളവർക്കും 500 ചതുരശ്രയടിയെങ്കിലും ഫ്‌ളോർ സ്‌പെയ്‌സുളള പൗൾട്രി ഷെഡും മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവയുടെ ലൈസൻസ്, മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നിന്ന് പരിശീലനം മൃഗസംരക്ഷണവകുപ്പിന്റെ ലൈസൻസ്, വകുപ്പു നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ 45-60 ദിവസം പ്രായമായ കോഴികളെ സർക്കാർ നിരക്കിൽ ലഭ്യമാക്കണം  എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ്  കോഴിക്കുഞ്ഞുങ്ങളെ നൽകുന്നത്.

date