Skip to main content

അറിയിപ്പുകള്‍

 

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് മൂന്ന് മുതല്‍ 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായി മീഡിയ സെന്ററിലേക്ക് ലാപ്ടോപ്പുകള്‍, പ്രിന്റര്‍ എന്നിവ വിതണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. കാര്‍ഡ് റീഡര്‍, എക്സ്റ്റേഷണല്‍ കീബോര്‍ഡുകള്‍, മൗസുകള്‍ എന്നിവ സഹിതമാണ് ലാപ്ടോപ്പുകള്‍ നല്‍കേണ്ടത്.
ലാപ്ടോപ്പുകള്‍ വീഡിയോകള്‍ ഉള്‍പ്പെടെയുള്ള ഫയലുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നവയും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറോടു കൂടിയവയും പ്രിന്റര്‍ എ4, എ3 പേപ്പറുകള്‍ പ്രിന്റ് ചെയ്യാവുന്നവയും ആയിരിക്കണം.  
ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍: 0495 2370225.

ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്സ് നിയമനം

ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിങ് കോഴ്‌സ് പാസായവര്‍ അല്ലെങ്കില്‍ ബിഫാം (ആയുര്‍വേദം) യോഗ്യതയുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ നഴ്സ് ട്രെയിനിങ് കോഴ്‌സ് പാസായവര്‍ അല്ലെങ്കില്‍ ബി എസ് സി നഴ്സിങ് (ആയുര്‍വേദം) യോഗ്യതയുള്ളവര്‍ക്ക് നഴ്സ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം മെയ് മൂന്നിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2371486.

ദര്‍ഘാസ് ക്ഷണിച്ചു

ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ്ങിന്റെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ വി എക്‌സ് ഐ വാഹനം 14 വര്‍ഷവും 11 മാസവും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പരസ്യമായി ലേലം/ക്വട്ടേഷന്‍ ചെയ്ത് വില്‍പന നടത്തിയ ശേഷം 5 വര്‍ഷത്തേക്ക് തിരികെ ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിലേക്ക് വാടകക്ക് നല്‍കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. മെയ് 12ന് വൈകീട്ട് മൂന്നിനകം ചീഫ് ഹൈഡ്രോഗ്രാഫര്‍, ഹൈഡ്രോഗ്രാഫര്‍ സര്‍വേ വിങ്, കമലേശ്വരം, തിരുവനന്തപുരം  695009 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.hsw.kerala.gov.in, ഫോണ്‍: 0471 2967515/2456123.

റാങ്ക് പട്ടികകള്‍ റദ്ദായി

കോഴിക്കോട് ജില്ലയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (എസ്.ടി, കാറ്റഗറി നമ്പര്‍: 410/2021) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. 

കോഴിക്കോട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പില്‍ (ഇലക്ടിക്കല്‍ വിഭാഗം) ലൈന്‍മാന്‍ (എസ് സി/എസ് ടി, കാറ്റഗറി നമ്പര്‍: 117/2020) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

സൗജന്യ കലാപരിശീലനം

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ കലാപഠനത്തിന് അവസരം. മോഹിനിയാട്ടം, കൂടിയാട്ടം, നാടകം, കോല്‍ക്കളി, ശില്‍പകല, തിരുവാതിരക്കളി എന്നിവയില്‍ നിശ്ചിതയോഗ്യതയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക. പ്രായപരിധിയില്ല. അപേക്ഷ ഫോം കോര്‍പ്പറേഷന്‍ ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രില്‍ 30. ഫോണ്‍: 7012748792
കുന്നമംഗലം ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മോഹിനിയാട്ടം, സംഗീതം, കോല്‍ക്കളി, ചെണ്ട, തിരുവാതിരക്കളി എന്നിവയില്‍ സൗജന്യ പരിശീലനം ഒരുക്കും. അപേക്ഷ ഫോറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രില്‍ 30. ഫോണ്‍: മോഹിനിയാട്ടം -70349 38845, സംഗീതം -97456 31418, കോല്‍ക്കളി  -9037470780, ചെണ്ട -8086045337, തിരുവാതിരകളി -75929 23993
പന്തലായനി ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മാപ്പിളപ്പാട്ട്, കോല്‍ക്കളി എന്നിവയില്‍ പരിശീലനം ഒരുക്കും. അപേക്ഷ ഫോറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രില്‍ 30. ഫോണ്‍: മാപ്പിളപ്പാട്ട് -80757 06002, കോല്‍ക്കളി -97470 49049.
 

date