നൂതന സാങ്കേതിക വിദ്യകളുമായി കൃഷി വകുപ്പ്; അറിയാം, പരിചയപ്പെടാം
കാർഷിക രംഗത്തെ പുത്തൻ മാറ്റങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി കൃഷിവകുപ്പിന്റെ സ്റ്റാൾ. കൃഷിയിടങ്ങളിലെ നൂതന സാങ്കേതിക വിദ്യകൾ പൊതുജനങ്ങൾക്ക് അനുഭവവേദ്യമായി മാറുകയാണ്. കൃഷിയിടങ്ങളിൽ ഡ്രോൺ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അതിന്റെ സാധ്യതകളേക്കുറിച്ച് പൊതുജനങ്ങൾക്ക് അടുത്തറിയാനുള്ള അവസരവും കൃഷിവകുപ്പ് ഒരുക്കിയിട്ടുണ്ട്. മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇവിടെയുണ്ട്. വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് പരിഹാരവുമായി കർഷകർക്ക് സഹായമാകുന്ന വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങളേക്കുറിച്ചും വിശദീകരിച്ചു നൽകുന്നു. വിളകളെ ബാധിക്കുന്ന കീടനാശിനികള മൈക്രോസ്കോപ്പിലൂടെ കാണാനുള്ള അവസരവുമുണ്ട്. കാർഷിക സംരംഭങ്ങളെയും കൂട്ടായ്മകളെയും ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരത്താൻ ലക്ഷ്യമിട്ട് കൃഷിവകുപ്പ് ഒരുക്കുന്ന കാബ്കോ കമ്പനിയുടെ രൂപരേഖയും ഇവിടെയുണ്ട്.
- Log in to post comments